കൊല്ലം ജില്ലയിലെ തെന്മലയിൽ കാടിനുള്ളിൽ മനുഷ്യാസ്ഥികൂടം കണ്ടെത്തിയ സംഭവം പൊലീസ് അന്വേഷണത്തിലാണ്. വിറക് ശേഖരിക്കാൻ പോയവർ കണ്ടെത്തിയ അസ്ഥികൂടം ഒരു വര്‍ഷം മുന്‍പ് കാണാതായ വ്യക്തിയുടേതാണെന്ന് സംശയം. തെന്മല ഡാം ജങ്ഷന് സമീപമുള്ള ഉന്നതിക്ക് ചേര്‍ന്ന വനപ്രദേശത്താണ് തലയോട്ടിയടക്കമുള്ള അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

സമീപത്തായി ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയതോടെ പുരുഷന്റെ അസ്തികൂടമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരു മരത്തില്‍ ദ്രവിച്ച തുണിയും കണ്ടെത്തിയതിനെ തുടർന്ന് തൂങ്ങി മരിച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണം. ഒരു വർഷം മുമ്പ് പ്രദേശത്ത് താമസിച്ചിരുന്ന വ്യക്തിയെ കാണാതായതുമായി ബന്ധപ്പെട്ട് പരാതിയും ലഭിച്ചിരുന്നു. അന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി തുടരുന്നു.

Photo and News Source: 24 News