കൊച്ചിയിൽ താമസിക്കുന്ന മധ്യവയസ്‌കയായ ഒരു സ്ത്രീ, ഷിയാസ് കരിമിനെതിരെ പരാതിയുമായി നീങ്ങി. പരസ്പര സമ്മതത്തിലായിരുന്ന ബന്ധം വഞ്ചനയിലാക്കിയെന്ന് ആരോപണം. വിവാഹവാഗ്ദാനവും ശാരീരിക ചൂഷണവും നടത്തിയെന്നാണ് പരാതി. നഗ്ന ചിത്രങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തിയും പണം തട്ടിയെടുത്തു. 65 ലക്ഷം രൂപ ജിം തുടങ്ങാനെന്ന വ്യാജേന വാങ്ങി. ആദായനികുതി ഉദ്യോഗസ്ഥരെ വെട്ടിക്കാനായി പണം നേരിട്ട് തന്നാൽ മതിയെന്നും ആവശ്യപ്പെട്ടു. ശബ്ദരേഖകളും വീഡിയോ തെളിവുകളുമായി പരാതി സമർപ്പിച്ചു. കേസ് വിശദമായി അന്വേഷണത്തിലാണ്.

Photo and News Source: Malayali Life