കൊച്ചി: വിവാഹ വാഗ്ദാനത്തിലൂടെ പണം തട്ടിയെന്നും ലൈംഗിക-സാമ്പത്തിക ചൂഷണം നടത്തിയെന്നുമുള്ള യുവതിയുടെ പരാതിയിൽ പ്രതികരിച്ച നടൻ ഷിയാസ് കരീം, അത് വ്യാജ പരാതിയാണെന്ന് ആരോപിച്ചു. 60 വയസ്സുള്ള സ്ത്രീയാണെന്നും താൻ അറുപതു വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘എന്റെ കല്യാണം കഴിഞ്ഞ് രണ്ട് വർഷമായി. കുഞ്ഞുമുണ്ട്. മാന്യമായി ജീവിക്കുന്നു. ഇപ്പോൾ സ്ത്രീകളുമായി ഇടപഴകാൻ പോലും പേടിയാണ്. മുമ്പേ കള്ളക്കേസുകൾ ഉണ്ടായിട്ടുണ്ട്.
ഇപ്പോഴത്തെ പരാതിക്കാരി എന്റെ കുടുംബവുമായി അടുപ്പമുള്ളവളാണ്. എന്റെ വിവാഹത്തിലും അബുദാബി പരിപാടിയിലും പങ്കെടുത്തിട്ടുണ്ട്. എന്റെ ഭാര്യ, ഉമ്മ, പെങ്ങളുടെ കയ്യിൽ നിന്ന് ഇവർ സ്വർണം വാങ്ങിയിട്ടുണ്ട്. പക്ഷേ ഞാൻ അറിയാത്ത കാര്യമാണ്. കുറച്ച് പ്രശ്നങ്ങൾ ഉണ്ടായപ്പോഴാണ് ഇത് അറിയുന്നത്. എന്റെ കുടുംബത്തിൽ ഇടപെട്ടപ്പോൾ പ്രശ്നമായി. അപ്പോൾ സ്വർണം വാങ്ങിയതായി മനസ്സിലായി’
Photo and News Source: Newsthen










