2026-ലെ ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കുന്ന 48 ടീമുകൾക്കുള്ള സമ്മാനത്തുക വർധിപ്പിക്കാൻ ഫിഫ തയ്യാറാകുന്നു. അമേരിക്കയിൽ നടക്കുന്ന ടൂർണമെന്റിൽ മത്സരങ്ങളുടെ എണ്ണം വർധിക്കുമെന്നതിനാൽ വരുമാനം 11 ബില്യൺ ഡോളറായി ഉയരുമെന്നാണ് ഫിഫയുടെ കണക്കുകൂട്ടൽ. നേരത്തെ 727 മില്യൺ ഡോളറായിരുന്നു സമ്മാനത്തുക.

ഈ തീരുമാനം ടീമുകൾക്ക് ആനുകൂല്യമുണ്ടാക്കുമെങ്കിലും, കാണികളുടെ കാര്യത്തിൽ അതേ പ്രയോജനമുണ്ടാകില്ല. ഉയർന്ന യാത്ര, താമസ ചെലവുകൾക്കിടയിലും ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകില്ലെന്നാണ് സൂചന.

ഫിഫയുടെ കൗൺസിൽ യോഗത്തിൽ പുതിയ നിയമങ്ങൾക്ക് അന്തിമ രൂപം നൽകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകകപ്പിന്റെ വാണിജ്യപരമായ വിജയം ഉറപ്പാക്കുന്ന നടപടിയായാണ് ഇതിനെ കാണുന്നത്.

Photo and News Source: Kairali News