ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയ കേസ് എടുത്തു. ദളിത് സംഘടനകളുടെ ഹർത്താലിനെ തുടർന്നാണ് കോടതി ഇടപെടൽ. ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് അയച്ചു. വൈകിട്ട് ഡിജിപി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി.കൃഷ്ണകുമാർ എന്നിവരുടെ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് കേസെടുത്തത്.
ഹർത്താലിൽ വാഹനങ്ങൾ തടയുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും കടകൾ അടയ്ക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് കേസ് രൂപപ്പെടുന്നത്. ജനജീവിതം ദുസ്സഹമാകുന്ന നടപടികളും നടന്നതോടെ ഹൈക്കോടതി ഇടപെട്ടു. ഹർത്താലിൽ നടന്ന അതിക്രമങ്ങളെല്ലാം പരിഗണിച്ച് കോടതി ഇടപെടൽ നടത്തി. ഹർത്താലിന്റെ സ്വഭാവം മൂലം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു.
Photo and News Source: 24 News









