മുംബൈയിലെ പൈധോനിയിൽ വെച്ച് ഒരു കുടുംബം പുറത്ത് നിന്നുള്ള ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിനെ തുടർന്ന് നാലുപേർ മരണമടഞ്ഞു. ഭക്ഷ്യവിഷബാധയാണോ കാരണമെന്ന സംശയമുയർന്നിരിക്കുന്നു. 40 വയസുകാരനായ അബ്ദുള്ള ദൊക്കാർഡിയും, 35 വയസുകാരിയായ ഭാര്യ നസ്രീനും, 16 വയസുകാരി മകൾ അയിഷയും, 13 വയസുകാരി മകൾ സെയിനബും മരണമടഞ്ഞു. ഏപ്രിൽ 25-ന് രാത്രി നടത്തിയ അത്താഴവിരുന്നിൽ ഒമ്പത് പേർ പങ്കെടുത്തിരുന്നു. രാത്രി ഒന്നരയോടെ ബന്ധുക്കൾ മടങ്ങിയ ശേഷം നാലുപേർക്കും തണ്ണിമത്തൻ കഴിച്ചതായി റിപ്പോർട്ടുകൾ.
രാത്രി ഒന്നരയോടെ വീട്ടിലെ നാലുപേർക്ക് അസ്വസ്ഥതയുണ്ടായി. ഏപ്രിൽ 26-ന് പുലർച്ചെ അഞ്ചരയോടെ അവർക്ക് ഛർദ്ദിയും വയറിളക്കവും തുടങ്ങി. തുടർന്ന് ഡോക്ടറെ കാണിച്ചെങ്കിലും അവസ്ഥ വഷളാകുകയും മുംബൈയിലെ ജെ ജെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പ്രാഥമിക നിഗമനമനുസരിച്ച് ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയാണു മരണകാരണം. അന്വേഷണം തുടരുന്നു.
Photo and News Source: Newsthen










