കണ്ണൂരിൽ കക്കാട് ഫ്ലാറ്റിനടിയിൽ സ്കൂട്ടർ നിർത്തിയിരുന്നപ്പോൾ അതിന്റെ ഹെഡ്ലൈറ്റിനുള്ളിൽ മൂർഖൻ പാമ്പ് കയറി കിടക്കുകയായിരുന്നു. സ്കൂട്ടർ ഓടിക്കാൻ ശ്രമിക്കുമ്പോൾ പാമ്പ് ചീറ്റിയ ശബ്ദം കേട്ട ഉടമ, ഉടൻ തന്നെ റസ്ക്യൂവർമാരെ വിളിച്ചു. അവർ പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തു.

കോഴിക്കോട് കുറ്റ്യാടിയിലെ ഒരു വീട്ടിൽ അഞ്ച് വിഷപ്പാമ്പുകൾ കണ്ടെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു. വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളായിരുന്നു അവ. കുട്ടികൾ കിടന്നുറങ്ങിയിരുന്ന തലയിണ ഉറയ്ക്കുള്ളിലാണ് ആദ്യം പാമ്പിനെ കണ്ടത്. ഉടൻ തന്നെ കുട്ടികളെ മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി. തുടർന്ന് വീട്ടിലെ മറ്റു മുറികളിലും പാമ്പുകളെ കണ്ടെത്തി.

പേരാമ്പ്രയിൽ പാമ്പുകടിയേറ്റ് ഒരു യുവതി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. സംസ്ഥാനത്ത് വേനൽ കടുത്തതോടെ പാമ്പുകൾ വീടിനുള്ളിലേക്ക് കടക്കുന്ന സംഭവങ്ങൾ വർദ്ധിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ നിലത്ത് കിടന്നുറങ്ങുന്നവർ ജാഗ്രത പാലിക്കാൻ വനം വകുപ്പ് നിർദ്ദേശിക്കുന്നു.

Photo and News Source: Newsthen