കോഴിക്കോട് | യു ഡി എഫിന്റെ മുഖ്യമന്ത്രി ചര്‍ച്ചയിലേക്ക് പി കെ കുഞ്ഞാലിക്കുട്ടിയുടെയും പേര് ഉയരുന്നു. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി ഡി സതീശൻ എന്നിവരോടൊപ്പം നാലാമനായി കുഞ്ഞാലിക്കുട്ടിയുടെ പേര് ചര്‍ച്ചയിലാകുന്നു. മലപ്പുറം ചെമ്മാടിൽ നടന്ന സുന്നി മഹല്ല് ഫെഡറേഷന്റെ സമ്മേളനത്തിൽ എസ് എം എഫ് നേതാവ് അസ്‌ലം മശ്ഹൂര്‍ തങ്ങള്‍ നടത്തിയ പ്രസംഗത്തിലാണ് ഈ പുതിയ ചര്‍ച്ചക്ക് ആധാരം ലഭിച്ചത്. ‘കുഞ്ഞാലിക്കുട്ടി സാഹിബ് മുഖ്യമന്ത്രിയാവൂ’മെന്ന പ്രസ്താവനയോടെ നടത്തിയ പ്രസംഗം ആരും തിരുത്തുകയോ വിയോജിപ്പ് പ്രകടിപ്പിക്കുകയോ ചെയ്തില്ല.

മുസ്‌ലിം ലീഗിന്റെ തീരുമാനപ്രകാരം വി ഡി സതീശനെ മുഖ്യമന്ത്രി പദത്തിലേക്ക് ഉയർത്തിക്കാട്ടാൻ സജീവമായിരുന്നു. എന്നാൽ ലീഗ് സതീശനെ പിന്തുണക്കുന്നുവെന്ന വാർത്ത കോൺഗ്രസ്സിലെ കെ സി, ചെന്നിത്തല വിഭാഗങ്ങളെ ലീഗിനെതിരെ തിരിയാൻ പ്രേരിപ്പിച്ചു. കോൺഗ്രസ്സിന്റെ അധികാരത്തിൽ ലീഗ് ഇടപെടുന്നുവെന്ന ആക്ഷേപം സാമൂഹിക മാധ്യമങ്ങളിൽ ശക്തമായി.

ജമാഅത്തെ ഇസ്‌ലാമിയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങളും ചില കോണുകളിൽ നിന്നും ഉയരുന്നു. കോൺഗ്രസ്സ് നേതൃത്വം മുഖ്യമന്ത്രി ചര്‍ച്ച അവസാനിപ്പിക്കണമെന്ന് കര്‍ശന താക്കീത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചിത്രതെളിയാൻ തുടങ്ങിയത്.

Photo and News Source: Siraj Live