ലഹോർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ വൈഭവ് സൂര്യവംശി തകർപ്പൻ ബാറ്റിങ് തുടരുന്നു. ഈ സീസണിൽ 357 റൺസടിച്ചു മൂന്നാം സ്ഥാനത്താണ്. പാകിസ്ഥാൻ ക്രിക്കറ്റ് നിരീക്ഷകൻ നൗമാൻ നിയാസ്, വൈഭവിന്റെ ബാറ്റിൽ നിർമിത ബുദ്ധിയുള്ള ചിപ്പുണ്ടെന്നും പരിശോധിക്കണമെന്നും തമാശ രൂപേണ അഭിപ്രായപ്പെട്ടു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വൈഭവ് സെഞ്ചറി നേടിയതിനു ശേഷമായിരുന്നു ഈ പ്രതികരണം. 18 വയസിൽ ശരീരത്തിൽ മസിലുകൾ വളരുമെന്നതിനാൽ 15 വയസുള്ള വൈഭവിന്റെ കളി അത്ഭുതകരമാണെന്നും നിയാസ് അഭിപ്രായപ്പെട്ടു.

360 ഡിഗ്രി ബാറ്റിങ് ചെയ്യുന്ന താരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാൻ റോയൽസ് 229 റൺസ് ലക്ഷ്യം വെച്ചെങ്കിലും ഹൈദരാബാദ് 18. 3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയിച്ചു.

Photo and News Source: Newsthen