ആലപ്പുഴയിൽ നടന്ന സംഭവം. നിരോധിത പുകയില കടത്ത് കേസിൽ സിപിഎം പുറത്താക്കിയ ഷാനവാസിന് വീണ്ടും പാർട്ടി അംഗത്വം ലഭിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനമാണിത്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാണ് ഈ തീരുമാനം എടുത്തത്.
പാർട്ടിയിൽ തിരിച്ചെടുക്കാൻ ഷാനവാസ് അപേക്ഷ നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കാലമായതിനാൽ പരിഗണന വൈകിയിരുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ അംഗത്വം നൽകാൻ തീരുമാനിച്ചു. ആലപ്പുഴ നഗരസഭയിലേക്ക് സിപിഎം ചിഹ്നത്തിൽ മൽസരിച്ച് വിജയിച്ച ഷാനവാസിന് ആശ്രമം ലോക്കൽ കമ്മിറ്റിയിലും ഏരിയ കമ്മിറ്റിയിലും അംഗത്വം നൽകും.
2023 ജനുവരിയിൽ ഷാനവാസിന്റെ ലോറിയിൽ നിന്ന് കരുനാഗപ്പള്ളിയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടുകെട്ടിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തെ തുടർന്ന് ഷാനവാസിനെ പാർട്ടി പുറത്താക്കിയിരുന്നു. എന്നാൽ വാടക ലോറി രേഖകൾ ഹാജരാക്കിയാണ് ഷാനവാസ് കേസിൽ നിന്നും ഒഴിഞ്ഞത്. തിരഞ്ഞെടുപ്പ് കാലത്ത് ജില്ലാ സെക്രട്ടറി 'ഷാനവാസ് ഇപ്പോൾ നല്ല കമ്യൂണിസ്റ്റാണെന്ന്' പ്രസ്താവിച്ചിരുന്നു.
Photo and News Source: Janam TV










