കൊച്ചിയിലെ മൂവാറ്റുപുഴയിൽ 13 പേരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. കടിയേറ്റ എല്ലാവർക്കും പേ വിഷവാക്‌സിന്റെ ആദ്യ ഡോസ് നൽകിയതിനാൽ പ്രശ്നം നിയന്ത്രണത്തിലാണെന്ന് ഡോക്ടർമാർ അറിയിച്ചു.

നായ മരിച്ചതിനെ തുടർന്ന് നഗരസഭ അടിയന്തര യോഗം ചേർന്നു. ഗവൺമെന്റ് ആശുപത്രി, വെറ്റിനറി ആശുപത്രി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. സമാന ലക്ഷണങ്ങളുള്ള മറ്റൊരു നായയെ കണ്ടെത്തിയതിനെ തുടർന്ന്, പാട്ടി പിടുത്തക്കാരെ വിളിച്ച് മുൻകരുതലുകൾ എടുക്കാൻ തീരുമാനിച്ചു. നഗരപരിധിയിലെ നായകളുടെ വാക്‌സിനേഷനും ഉറപ്പാക്കും.

Photo and News Source: Janam TV