തെലുങ്ക് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഷു റെഡ്ഡിക്കെതിരെ കോടികളുടെ ഹണിട്രാപ്പ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. ലണ്ടൻ മലയാളിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ വൈ.വി. ധർമ്മേന്ദ്രയെ പ്രണയത്തിലാക്കി, വിവാഹ വാഗ്ദാനം നൽകി 9.35 കോടി രൂപ തട്ടിയെടുത്തതാണ് ആരോപണം.
ഏഴു വർഷത്തെ കബളിപ്പിക്കലിനുശേഷമാണ് പണം തിരികെ ചോദിച്ചപ്പോൾ, പീഡന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. 2018 മുതൽ 2025 വരെയുള്ള കാലയളവിലാണ് ഈ ഹണിട്രാപ്പ് നടന്നതെന്ന് ആരോപിക്കപ്പെടുന്നു. ധർമ്മേന്ദ്രയുടെ പിതാവ് യെനുമുല സത്യനാരായണ മൂർത്തി നൽകിയ പരാതിയെ അടിസ്ഥാനമാക്കിയാണ് ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷൻ കേസെടുത്തത്.
ധർമ്മേന്ദ്രയെ പരിചയപ്പെടുത്തിയത് 2018-ൽ ഇന്ത്യയിൽ വച്ചായിരുന്നു. തുടർന്ന് പ്രണയത്തിലായ ഇരുവരും, നടി താൻ അമേരിക്കയിൽ നിന്ന് മാസ്റ്റേഴ്‌സ് പൂർത്തിയാക്കിയതായും സിനിമാ കരിയറിനെക്കുറിച്ചുമുള്ള കഥകൾ പറഞ്ഞാണ് ബന്ധം തുടർന്നത്. വിവാഹമോചന നടപടികൾ നടക്കുന്ന സമയത്താണ് ഈ കബളിപ്പിക്കൽ ആരംഭിച്ചത്. ഫ്ലാറ്റും ആഡംബര കാറും അടക്കമുള്ള സ്വത്തുക്കളും തട്ടിയെടുത്തതായി ആരോപണമുണ്ട്.
Photo and News Source: Malayali Life










