ബിഗ് ബോസ് താരമായ ഷിയാസ് കരീമിനെതിരെ കൊച്ചിയിലെ യുവതി ലൈംഗിക ചൂഷണവും സാമ്പത്തിക തട്ടിപ്പും ആരോപിച്ച് പാലാരിവട്ടം പോലീസിൽ പരാതി നൽകി. 65 ലക്ഷം രൂപ പലതവണയായി തട്ടിയെടുത്തെന്നും, പ്രണയം നടിച്ച് വഞ്ചിച്ചെന്നുമാണ് യുവതി ആരോപിക്കുന്നത്. നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്നും അശ്ലീല വെബ്സൈറ്റുകൾക്ക് നൽകുമെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. മാനസിക പീഡനവും നേരിട്ടെന്നാണ് യുവതി പറയുന്നത്. ഇൻസ്റ്റഗ്രാം ചാറ്റുകളും വോയ്സ് റെക്കോർഡും അക്കൗണ്ട് രേഖകളും പോലീസിന് കൈമാറി.

ജിം നവീകരണത്തിനായി പണം നൽകിയെന്നും, തിരികെ ചോദിച്ചപ്പോൾ ഭീഷണി നേരിട്ടെന്നുമാണ് പരാതി. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Photo and News Source: Malayali Life