ഇസ്ലാമാബാദിൽ സമാധാന ചർച്ചകൾക്കുള്ള സാധ്യത തെളിയിക്കുന്നതിനായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും പാകിസ്ഥാനിൽ തിരിച്ചെത്തി. വെള്ളിയാഴ്ച പാകിസ്ഥാനിലെത്തിയ അവർ, പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, വിദേശകാര്യമന്ത്രി ഇഷാഖ് ദര്, സേനാ മേധാവി അസിം മുനീര് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വെടിനിര്ത്തലിനും ആണവപദ്ധതികൾക്കുമുള്ള ഇറാന്റെ നിലപാട് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണങ്ങളിൽ ഇറാൻ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഫാർസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഒമാൻ വിദേശകാര്യമന്ത്രി ഇറാനോട് ചർച്ചകൾ തുടരാൻ നിർദ്ദേശിച്ചിരുന്നു.

ഗൾഫ്, യൂറോപ്യൻ രാജ്യങ്ങൾ സമവായത്തിനായി നയതന്ത്ര ചർച്ചകൾ സജീവമാക്കി. ഖത്തർ, ഈജിപ്ത്, ഫ്രാൻസ്, സൗദി വിദേശകാര്യ മന്ത്രിമാർ ഇറാൻ വിദേശകാര്യമന്ത്രിയുമായി ബന്ധപ്പെട്ടു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ യുഎസ് സംഘവുമായി ചർച്ചകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Photo and News Source: Samakalika Malayalam