പത്തനംതിട്ടയിലെ കോന്നിയിൽ 64 കാരനായ മുരളി മോഹന്‍ക്ക് സൂര്യാഘാതമേറ്റു. കോന്നി ചന്തയ്ക്കടുത്തുള്ള പുത്തന്‍വീട്ടിലാണ് സംഭവം നടന്നത്. മുഖം, കഴുത്ത്, കൈകള്‍ എന്നിവിടങ്ങളിലാണ് പൊള്ളലേറ്റത്. ഇലക്ട്രോണിക് കടയിലെ ടെക്‌നീഷ്യനായ മുരളി, ഹോട്ടലിലേക്ക് നടന്നു പോകുന്നതിനിടെയായിരുന്നു സംഭവം.

സംസ്ഥാനത്ത് ചൂട് കൂടിവരികയാണ്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു. പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാനും പൊതുജനങ്ങളോട് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. സൂര്യാഘാതം മാരകമായ അവസ്ഥയിലേക്ക് നയിച്ചേക്കാം. അതിനാൽ ഉടന്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

Photo and News Source: Samakalika Malayalam