പുണെയിലെ വെഹിക്കിൾസ് റിസർച്ച് ആൻഡ് ഡിവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (വി.ആർ.ഡി.ഇ) രൂപകല്പന ചെയ്ത ‘അഡ്വാൻസ്ഡ് ആർമർഡ് പ്ലാറ്റ്‌ഫോം’ (ട്രാക്ക്ഡ് ആൻഡ് വീൽഡ്) ഡി.ആർ.ഡി.ഒ. ചെയർമാൻ എസ്.വി. കാമത്ത് അഹല്യ നഗറിൽ ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ സായുധസേനയുടെ ഉയർന്നുവരുന്ന പ്രവർത്തനാവശ്യങ്ങൾ നിറവേറ്റുന്നതിനായി നിർമ്മിച്ച ഈ പ്ലാറ്റ്‌ഫോം, ഇൻഫൻട്രി കോംബാറ്റ് വെഹിക്കിൾ, ആർമർഡ് പേഴ്‌സണൽ കാരിയർ റോളുകൾ എന്നിവയുടെ ആവശ്യകതകൾ നിറവേറ്റുന്നു.

രണ്ട് പ്ലാറ്റ്‌ഫോമുകളും തദ്ദേശീയമായി രൂപകല്പന ചെയ്തവയാണ്. മൊബിലിറ്റി, ഫയർ പവർ, സംരക്ഷണ ആവശ്യകതകൾ നിറവേറ്റുന്നതിനായി പ്ലാറ്റ്‌ഫോമുകൾക്ക് നൂതനസവിശേഷതകളുണ്ട്. ഉയർന്ന പവർ എൻജിൻ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംയോജിപ്പിച്ചിരിക്കുന്നതിനാൽ ഉയർന്ന പവർ ടു വെയ്റ്റ് അനുപാതം, ഉയർന്ന വേഗതശേഷികൾ, ഗ്രേഡിയന്റ്, ഒബ്‌സ്റ്റക്കിൾ നെഗോഷ്യേറ്റിങ് ശേഷി എന്നിവയുണ്ട്.

മോഡുലാർ ബ്ലാസ്റ്റും ബാലിസ്റ്റിക് പരിരക്ഷയും ഉള്ള ഈ പ്ലാറ്റ്‌ഫോം, പരിപാടിയിൽ പ്രൊഫ. പ്രതീക് കിഷോർ, ഡോ. ചന്ദ്രിക കൗശിക്, സുക്രൺ സിങ്, അമിത് കല്യാണി തുടങ്ങിയവർ പങ്കെടുത്തു. വി.ആർ.ഡി.ഇ. ഡയറക്ടർ ജി.ആർ.എം. റാവു പ്ലാറ്റ്‌ഫോമുകളുടെ സവിശേഷതകളും കഴിവുകളും വിശദീകരിച്ചു. വിവിധ ലാബുകളിലെ ഡയറക്ടർമാരും ശാസ്ത്രജ്ഞരും പരിപാടിയിൽ പങ്കാളികളായി.

Photo and News Source: Mathrubhumi