കുവൈറ്റിൽ മനുഷ്യക്കടത്ത്, കൊലപാതക കേസുകളിൽ കുറ്റവാളികൾക്കെതിരെ അപ്പീൽ കോടതി ശിക്ഷ വിധിച്ചു.
നവൈസീബ് അതിർത്തി വഴി പൗരത്വം റദ്ദാക്കപ്പെട്ട വ്യക്തികളെ കടത്താൻ ശ്രമിച്ച സ്വദേശിക്ക് രണ്ട് വർഷം തടവും, സുരക്ഷാ ഉദ്യോഗസ്ഥന് മൂന്ന് മാസം തടവും ലഭിച്ചു. സി.ഐ.ഡി.യുടെ രഹസ്യ നീക്കത്തിലൂടെ സംഘം പിടിയിലായി.
മറ്റൊരു കേസിൽ, ഫിലിപ്പിനോ ഗാർഹിക തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സ്വദേശിക്ക് കീഴ്കോടതി വിധിച്ച 14 വർഷം തടവ് അപ്പീൽ കോടതി ശരിവെച്ചു. സാദ് അൽ അബ്ദുള്ള പ്രദേശത്ത് നടന്ന ഈ കൊലപാതകത്തിൽ പ്രതിയെ സഹായിച്ച പിതാവ്, സഹോദരൻ, ഭാര്യ എന്നിവർക്കും ഒരു വർഷം വീതം തടവ് ലഭിച്ചു.
Photo and News Source: Sathyam Online










