ബെംഗളൂരുവിലെ പ്രത്യേക എൻ. ഐ. എ. കോടതി, മംഗളൂരു കുക്കർ ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷരീഖിന് പത്തുവർഷം കഠിനതടവ് ശിക്ഷ വിധിച്ചു. 94,000 രൂപ പിഴയും ചുമത്തി. യു. എ. പി. എ. നിയമത്തിലെ വകുപ്പുകൾ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. 2022 നവംബർ 19-ന് കങ്കനാടിയിലുണ്ടായ സ്ഫോടനത്തിൽ പ്രഷർകുക്കറിലുണ്ടായ ബോംബ് പൊട്ടിത്തെറിച്ചു. കദ്രി മഞ്ജുനാഥക്ഷേത്രത്തിൽ ബോംബ് സ്ഥാപിക്കാനാണ് ശ്രമിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഭീകരവാദ സംഘടനയുമായി ബന്ധമുള്ളയാളെന്നും കണ്ടെത്തി.
സ്ഫോടനത്തിൽ ഷരീഖിനും ഓട്ടോറിക്ഷ ഡ്രൈവർ പുരുഷോത്തം പൂജാരിക്കും പരിക്കേറ്റു. മൂന്നുമാസത്തെ ചികിത്സയ്ക്കുശേഷം ഷരീഖിനെ എൻ. ഐ. എ. കസ്റ്റഡിയിലെടുത്തു. കുറ്റം സമ്മതിച്ച ഷരീഖിന് ശിക്ഷ കുറയ്ക്കണമെന്ന അഭിഭാഷകന്റെ വാദം കോടതി നിരാകരിച്ചു. തീർഥഹള്ളി സ്വദേശിയായ ഷരീഖിന്റെ കുടുംബത്തിന്റെ വരുമാനദാതാവെന്ന നിലയിൽ ശിക്ഷ കുറച്ചു വിധിച്ചു.
Photo and News Source: Mathrubhumi









