മീൻ ഫ്രൈ ചെയ്യാൻ തയ്യാറാക്കുന്ന ഒരു ലളിതമായ receipeയാണ് ഇത്. ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി, തക്കാളി, പച്ചമുളക് എന്നിവ ചേർത്ത് അരച്ചെടുക്കുക. കശ്മീരി മുളകുപൊടി, മഞ്ഞൾ, ഉപ്പ്, കറിവേപ്പില, നാരങ്ങാനീര് എന്നിവയും ചേർക്കുക.

ഇതിൽ വെളിച്ചെണ്ണയും ജീരകം, കുരുമുളക് എന്നിവ ചേർത്ത് നന്നായി അരയ്ക്കണം. ഈ മസാലക്കൂട്ട് മീനിൽ നന്നായി പുരട്ടി അരമണിക്കൂർ ഫ്രിജിൽ വയ്ക്കുക. ശേഷം പാനിൽ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് മീൻ ഫ്രൈ ചെയ്ത് എടുക്കാം. രുചികരമായ മീൻ ഫ്രൈ തയ്യാറാകും.

ഈ receipe ഉപയോഗിച്ച് വീട്ടിൽ തന്നെ മികച്ച മീൻ ഫ്രൈ ഉണ്ടാക്കാം. കുറഞ്ഞ ചേരുവകളും ലളിതമായ പ്രക്രിയയുമാണ് ഇതിന്റെ പ്രത്യേകത.

Photo and News Source: Kerala Online News