വീട്ടിൽ തന്നെ ലളിതമായി തയ്യാറാക്കാവുന്ന ഈസി ബട്ടർ ചിക്കൻ എന്ന പ്രശസ്തമായ വിഭവം എങ്ങനെ ഉണ്ടാക്കാം എന്നറിയാം. ആദ്യം, ചിക്കൻ കഷണങ്ങൾക്ക് ഉപ്പ്, മുളകുപൊടി, വെളുത്തുള്ളി പേസ്റ്റ് ചേർത്ത് അര മണിക്കൂർ മാരിനേറ്റ് ചെയ്യുക. ഇതിനിടയിൽ, സവാള, തക്കാളി, വെളുത്തുള്ളി പേസ്റ്റ്, കാശ്മീരി മുളക് പൊടി, ഗരം മസാല, പഞ്ചസാര, അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് ഒരു കൂട്ട് തയ്യാറാക്കുക. പതിനഞ്ച് മിനിറ്റ് വെള്ളം ചേർത്ത് അടച്ചു വച്ച് വേവിക്കുക. പിന്നീട് ഈ കൂട്ട് നന്നായി അരച്ചെടുക്കുക.

മാരിനേറ്റ് ചെയ്‌ത ചിക്കൻ കഷണങ്ങൾ അല്പം എണ്ണയിൽ മൊരിച്ചെടുക്കുക. പിന്നീട്, അരച്ച കൂട്ടും മൊരിച്ച ചിക്കനും ചേർത്ത് തിളപ്പിക്കുക. അതിനു ശേഷം, ബട്ടർ, കസൂരി മേത്തി എന്നിവ ചേർത്ത് ഇളക്കി, പാൽ അല്ലെങ്കിൽ ഫ്രഷ് ക്രീം ചേർത്ത് തയ്യാറാക്കുക. ഇങ്ങനെ ലഭിക്കുന്ന ഈസി ബട്ടർ ചിക്കൻ വിഭവം ആസ്വദിക്കാം.

Photo and News Source: Kerala Online News