വീട്ടിൽ തന്നെ അല്പം ശ്രമിച്ചാൽ കുനാഫ തയ്യാറാക്കാം. സേമിയ, നെയ്യ്, പാൽ, പഞ്ചസാര, ചീസ്, കോണ്‍ഫ്ലോർ, ക്രീം എന്നിവയാണ് പ്രധാന ചേരുവകൾ. ആദ്യം പഞ്ചസാരയും വെള്ളവും ചേർത്ത് സിറപ്പുണ്ടാക്കണം. നാരങ്ങാനീരും റോസ് വാട്ടറോ ഏലക്കാപ്പൊടിയും ചേർത്ത് തണുപ്പിക്കുക.
ക്രീം തയ്യാറാക്കുന്നതിന് പാലും കോണ്‍ഫ്ലോറും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യണം. കുറഞ്ഞ തീയിൽ ഇളക്കി ക്രീമും ചീസും ചേർത്ത് യോജിപ്പിക്കുക. സേമിയ വറുത്ത് പൊടിച്ച് ബട്ടറുമായി യോജിപ്പിക്കണം.
നോൺസ്റ്റിക്ക് പാനിൽ ബട്ടർ തടവി, സേമിയുടെ പകുതി അടിയിൽ നിരത്തുക. ക്രീം മിശ്രിതം ഒഴിച്ച് ബാക്കി സേമി വിതറുക. പാന്‍ മൂടി കുറഞ്ഞ തീയിൽ 10-12 മിനിറ്റ് വേവിക്കുക. അടിഭാഗം പൊള്ളാതെ ശ്രദ്ധിക്കുക. കുനാഫ പരിപൂർണ്ണമായി തയ്യാറായി.
Photo and News Source: Kerala Online News







