വേനല്‍ക്കാലത്ത് പാമ്പുകളുടെ സാന്നിധ്യം കൂടുന്നു. സംസ്ഥാനത്ത് പാമ്പ് കടിയേറ്റ അഞ്ച് പേര് മരണപ്പെട്ടു. ഈ സാഹചര്യത്തില്‍ പാമ്പ് കടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയേണ്ടതാണ്.
വീട്ടുപരിസരത്തെ പുല്ലും കാടുകളും വെട്ടിത്തെളിക്കണം. വിറക്, ചിരട്ട, പഴയ പാത്രങ്ങള്‍ എന്നിവ കൂട്ടിയിടരുത്. രാത്രി പുറത്തിറങ്ങുമ്പോള്‍ വെളിച്ചം ഉപയോഗിക്കുക. രാത്രി നിലത്ത് കിടന്നുറങ്ങുന്നത് ഒഴിവാക്കണം. ഉറങ്ങുമ്പോള്‍ കട്ടിലോ കൊതുകുവലയോ ഉപയോഗിക്കുക.
പറമ്പില്‍ ഇറങ്ങുമ്പോള്‍ കട്ടിയുള്ള പാദരക്ഷകളും നീളമുള്ള പാന്റും ധരിക്കുക. വീട്ടിലെ വിടവുകള്‍ അടച്ച് സൂക്ഷിക്കണം. കടിയേറ്റാല്‍ പരിഭ്രമിക്കരുത്. പേടിക്കുമ്പോള്‍ ഹൃദയമിടിപ്പ് വര്‍ദ്ധിച്ച് വിഷം വേഗത്തില്‍ പടരാന്‍ കാരണമാകും.
കടിയേറ്റ ഭാഗം ഹൃദയ നിരപ്പിന് താഴെ അനക്കാതെ വയ്‌ക്കണം. നീരു വരാന്‍ സാധ്യതയുള്ളതിനാല്‍ മോതിരം, ഇറുകിയ വസ്ത്രങ്ങള്‍ എന്നിവ പാടില്ല. കടിയേറ്റാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് മരുന്ന് നല്‍കാന്‍ ശ്രദ്ധിക്കണം. കടിച്ച പാമ്പിനെ തിരിച്ചറിയുക പ്രധാനമാണ്. മുറിവിന് മുകളില്‍ തുണിയോ കയറോ കെട്ടരുത്. രക്തയോട്ടം കുറഞ്ഞ് കോശങ്ങള്‍ നശിക്കും. മുറിവ് മുറിക്കാനോ വായ് ഉപയോഗിച്ച് വിഷം വലിച്ചെടുക്കാനോ ശ്രമിക്കരുത്.
Photo and News Source: Janmabhumi







