ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിലൂടെ പ്രമുഖ ബ്രാൻഡുകളുടെ ഇയർ ബഡ്സുകൾ ഇപ്പോൾ വൻ വിലക്കുറവിൽ സ്വന്തമാക്കാം. സംഗീത പ്രേമികൾക്കും ഗെയിമർമാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മികച്ച ഫീച്ചറുകളുള്ള ഇയർ ബഡ്സുകളാണ് ഈ സെയിലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Noise Newly Launch Buds Play ഇപ്പോൾ 60 ശതമാനം ഡിസ്കൗണ്ടിൽ 1,199 രൂപയ്ക്ക് ലഭ്യമാണ്. 40 മണിക്കൂർ പ്ലേ ടൈം, ക്വാഡ് മൈക്ക്, 13 എംഎം ഡ്രൈവർ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. കൂടാതെ ഒരു വർഷത്തെ വാറന്റിയും കമ്പനി ഉറപ്പുനൽകുന്നു.
GOBOULT Mustang Sprint ഇയർ ബഡ്സുകൾ 70 ശതമാനം ഡിസ്കൗണ്ടിൽ 1,799 രൂപയ്ക്ക് ലഭിക്കും. 60 മണിക്കൂർ പ്ലേ ടൈം, ആപ്പ് സപ്പോർട്ട്, 32 ഡിബി ആക്ടീവ് നോയിസ് ക്യാൻസലേഷൻ, ഡ്യുവൽ ഡിവൈസ് പെയറിങ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങൾ ഇതിലുണ്ട്.
റിയൽമി (realme) Buds T200 Lite ബ്ലൂടൂത്ത് ഇയർ ബഡ്സുകൾ 35 ശതമാനം വിലക്കുറവിൽ 1,299 രൂപയ്ക്ക് വാങ്ങാം. 48 മണിക്കൂർ പ്ലേ ബാക്ക് ടൈം, ഫാസ്റ്റ് ചാർജിങ്, ലോ ലാറ്റെൻസി ഗെയിമിങ് മോഡ് എന്നിവ ഇതിന്റെ പ്രത്യേകതയാണ്. ഒരു വർഷത്തെ വാറന്റിയും ഇതിനുണ്ട്.
ബോട്ട് (boAt) 2026 Launch Nirvana Crown ഇയർ ബഡ്സുകൾക്ക് 75 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുന്നു. 2,499 രൂപയ്ക്ക് ലഭ്യമാകുന്ന ഈ മോഡലിൽ 50 ഡിബി ആക്ടീവ് വോയിസ് ക്യാൻസലേഷൻ, ആപ്പ് സപ്പോർട്ട്, ആകർഷകമായ എൽഇഡി ലൈറ്റുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷത്തെ വാറന്റിയും ഇതിനൊപ്പം ലഭിക്കും.
Photo and News Source: Mathrubhumi










