പാലക്കാട്-പൊള്ളാച്ചി സംസ്ഥാനപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. എലപ്പുള്ളി മണിയേരി സ്വദേശി വിഷ്ണു (25), പുതുശ്ശേരി മന്ദം സ്വദേശി കാർത്തിക് (26) എന്നിവരാണ് മരിച്ചത്. എലപ്പുള്ളിയിൽ പശുഫാം നടത്തിവരികയായിരുന്നു ഇരുവരും.
ഇന്നലെ രാത്രി പത്ത് മണിയോടെ എലപ്പുള്ളി പേട്ട ജങ്ഷന് സമീപമായിരുന്നു അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ബൈക്കിന് തീപിടിച്ചു. തീപിടിച്ച ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാക്കൾ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.
അപകടത്തെത്തുടർന്ന് പ്രദേശത്ത് വലിയ പരിഭ്രാന്തിയാണ് ഉണ്ടായത്. വിവരമറിഞ്ഞ് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാക്കളുടെ അകാല വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
Photo and News Source: Siraj Live










