കൊച്ചിയിലെ ചമ്പക്കര കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തൈക്കുടം ഭാഗത്തായി മൃതദേഹം ഒഴുകിനടക്കുന്നത് ഇന്ന് രാവിലെ ആറുമണിയോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
മരണപ്പെട്ടത് 30നും 40നും ഇടയിൽ പ്രായം തോന്നിക്കുന്ന പുരുഷനാണ്. കറുത്ത നിറത്തിലുള്ള ടീഷർട്ടും ട്രാക്ക് സ്യൂട്ടുമാണ് ഇദ്ദേഹം ധരിച്ചിരുന്നത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ പൊലീസ് വിലയിരുത്തുന്നു.
സംഭവസ്ഥലത്തെത്തിയ മരട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ കാണാതായവരുടെ വിവരങ്ങൾ ശേഖരിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്.
Photo and News Source: Kerala Kaumudi










