തമിഴ്നാടിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റെടുത്ത ചടങ്ങ് ചരിത്രപരമായ ഒരു നിമിഷമായിരുന്നു. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ആയിരക്കണക്കിന് ആരാധകരാണ് പങ്കെടുത്തത്. എന്നാൽ, രാഷ്ട്രീയ വിജയത്തിന്റെ ആഘോഷങ്ങൾക്കിടയിലും വിജയിയുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്.
ചടങ്ങിലെ പ്രധാന ആകർഷണമായി മാറിയത് നടി തൃഷയുടെ സാന്നിധ്യമായിരുന്നു. അമ്മ ഉമ കൃഷ്ണനൊപ്പം എത്തിയ തൃഷയ്ക്ക് വേദിയുടെ മുൻനിരയിൽ തന്നെ ഇരിപ്പിടം ഒരുക്കിയിരുന്നു. വിജയിയുടെ അമ്മ ശോഭ ചന്ദ്രശേഖറും കുടുംബാംഗങ്ങളും തൃഷയെ കെട്ടിപ്പിടിച്ച് സ്വീകരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ, ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ശക്തമായിരിക്കുകയാണ്. ആരാധകർ തൃഷയെ ആവേശത്തോടെ വരവേറ്റെങ്കിലും, വലിയൊരു വിഭാഗം ആളുകൾ ഇതിനെ വിമർശനത്തോടെയാണ് കാണുന്നത്.
വിജയിയുടെ ഭാര്യ സംഗീതയും മക്കളും ചടങ്ങിൽ പങ്കെടുക്കാതിരുന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സ്വന്തം കുടുംബത്തെ അവഗണിച്ച് തൃഷയെ ചടങ്ങിലേക്ക് ക്ഷണിച്ചത് ശരിയായില്ലെന്നാണ് വിമർശകരുടെ പക്ഷം. വിജയിയുടെ വളർച്ചയിൽ കൂടെ നിന്ന ഭാര്യയെയും മക്കളെയും ഈ സുപ്രധാന വേളയിൽ കാണാത്തത് ആരാധകരെയും നിരാശരാക്കിയിട്ടുണ്ട്. കുടുംബത്തെ ചേർത്തുനിർത്താൻ കഴിയാത്ത ഒരാൾക്ക് എങ്ങനെ നാടിനെ നയിക്കാൻ കഴിയുമെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.
വിജയിയുടെ രാഷ്ട്രീയ വിജയത്തെ അഭിനന്ദിക്കുമ്പോഴും, കുടുംബബന്ധങ്ങളിലെ വിള്ളലുകൾ ഒരു അച്ഛൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പരാജയമായാണ് പലരും ചിത്രീകരിക്കുന്നത്. കഷ്ടപ്പാടുകളിൽ കൂടെ നിന്ന ഭാര്യയെയും മക്കളെയും വിജയത്തിന്റെ കൊടുമുടിയിൽ എത്തിയപ്പോൾ അവഗണിച്ചു എന്ന തരത്തിലുള്ള രൂക്ഷമായ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. എന്തായാലും, വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തോടൊപ്പം തന്നെ അദ്ദേഹത്തിന്റെ കുടുംബജീവിതവും ഇപ്പോൾ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
Photo and News Source: Malayali Life









