കാവല്‍ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഡല്‍ഹി സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയതിന് പിന്നാലെയാണ് അദ്ദേഹം തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക് താമസം മാറിയത്. ഇന്ന് രാത്രി 7.45 ഓടെയാണ് അദ്ദേഹം പുതിയ വസതിയിലെത്തിയത്.
മുഖ്യമന്ത്രിയെ സ്വീകരിക്കാനായി പാര്‍ട്ടി പ്രവര്‍ത്തകരും മുന്‍ മന്ത്രിമാരായ കെ. ശിവന്‍കുട്ടിയും പി.എ. മുഹമ്മദ് റിയാസും സ്ഥലത്തെത്തിയിരുന്നു. നേരത്തെ, പദവി ഒഴിഞ്ഞ ശേഷം അദ്ദേഹം എ.കെ.ജി സെന്ററിന് സമീപമുള്ള ചിന്താ ഫ്‌ളാറ്റിലേക്ക് മാറുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അതെല്ലാം തള്ളിക്കൊണ്ടാണ് അദ്ദേഹം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക് മാറിയത്.
ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ഈ മാറ്റം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. നിലവില്‍ കാവല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടയിലാണ് അദ്ദേഹം താമസസ്ഥലം മാറിയത്.
Photo and News Source: Siraj Live










