തീരദേശ മേഖലയിലെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്ക് മികച്ച അവസരങ്ങൾ ഒരുക്കുന്നതിനുമായി തിരൂർ ജനമൈത്രി പൊലീസും പറവണ്ണ സഞ്ജയ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. പറവണ്ണ ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് ടൂർണമെന്റ് നടന്നത്.
ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരം തിരൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽകുമാർ ടി. മേപ്പള്ളി നിർവഹിച്ചു. കായിക മേഖലയിലെ ഇത്തരം പ്രവർത്തനങ്ങൾ യുവാക്കൾക്ക് വലിയ പ്രചോദനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ വാർഡ് മെമ്പർ അബ്ദുൾ ജലീൽ, സ്കൂൾ പി.ടി.എ പ്രസിഡന്റ് നാസർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സഞ്ജയ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ടൂർണമെന്റ് ക്രമീകരിച്ചിരിക്കുന്നത്. ക്ലബ്ബ് ഭാരവാഹികളായ പി.വി. യാറൂബ്, കെ.വി. വിശാറത്ത്, പി.വി. ഷമീം, ജംഷീർ, ആഷിദ് അലി എന്നിവരും രക്ഷാധികാരികളായ അബ്ദുൾ ഷുക്കൂർ, ഹംസക്കുട്ടി എന്നിവരും പരിപാടിയുടെ വിജയത്തിനായി മുൻകൈ എടുത്തു പ്രവർത്തിച്ചു.
Photo and News Source: Kerala Kaumudi










