മോട്ടറോള തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടറോള എഡ്ജ് 70 പ്രോ വിപണിയിൽ അവതരിപ്പിച്ചു. മികച്ച ലോ-ലൈറ്റ് ഫോട്ടോഗ്രാഫിക്കും അത്യാധുനിക എഐ ഫീച്ചറുകൾക്കും മുൻഗണന നൽകിയാണ് ഈ ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫോട്ടോഗ്രാഫി പ്രേമികളെ ആകർഷിക്കുന്ന തരത്തിൽ 50 എംപി സോണി ലിറ്റിയ 710 മെയിൻ ക്യാമറ, 50 എംപി അൾട്രാ വൈഡ്-മാക്രോ ലെൻസ്, 50 എംപി ഫ്രണ്ട് ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിൾ 50 എംപി പ്രോ-ഗ്രേഡ് ക്യാമറ സിസ്റ്റമാണ് ഇതിന്റെ പ്രധാന ആകർഷണം.

എല്ലാ ക്യാമറകളിലും 4കെ 60 എഫ്പിഎസ് വീഡിയോ റെക്കോർഡിംഗും, യഥാർത്ഥ നിറങ്ങൾ ഒപ്പിയെടുക്കാൻ പാന്റോൺ വാലിഡേറ്റഡ് സപ്പോർട്ടും മോട്ടോ എഐയുടെ പിൻബലവും ഈ ഫോണിലുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 8500 എക്‌സ്ട്രീം പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഈ ഫോണിൽ 6.8 ഇഞ്ച് 144 ഹെർട്‌സ് 1.5കെ ട്രൂ കളർ ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണുള്ളത്. 5200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ് ഇതിന്റെ പ്രത്യേകതയാണ്.

വെറും 6.99 എംഎം മാത്രം കനമുള്ള അൾട്രാ-സ്ലിം ഡിസൈൻ ആണെങ്കിലും 6500 എംഎഎച്ച് വലുപ്പമുള്ള സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 90 വാട്ട് ടർബോപവർ ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ളതിനാൽ, വെറും 9 മിനിറ്റ് ചാർജ് ചെയ്താൽ ഒരു ദിവസത്തേക്ക് ആവശ്യമായ ബാറ്ററി പവർ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പാന്റോൺ നിറങ്ങളിൽ സാറ്റിൻ, ഫാബ്രിക്, മാർബിൾ ഫിനിഷുകളിൽ ഫോൺ ലഭ്യമാണ്.

സുരക്ഷയുടെ കാര്യത്തിലും മോട്ടറോള വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഐപി68, ഐപി69 വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിംഗും എംഐഎൽ-810എച്ച് മിലിട്ടറി ഗ്രേഡ് സുരക്ഷയും ഫോണിനുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7ഐ സ്‌ക്രീനിന് സംരക്ഷണം നൽകുന്നു. മോട്ടോ എഐ 2.0, ഗൂഗിൾ ജെമിനി, കോപൈലറ്റ് എന്നിവയുടെ പിന്തുണയോടെ ഇമേജ് ജനറേഷൻ, ലൈവ് ട്രാൻസ്‌ക്രിപ്ഷൻ ഉൾപ്പെടെയുള്ള നിരവധി എഐ ഫീച്ചറുകളും ഉപയോക്താക്കൾക്ക് ലഭ്യമാണ്.

Photo and News Source: Sathyam Online