ഓൾ ഇന്ത്യ എസ്.ബി.ഐ സ്റ്റാഫ് ഫെഡറേഷന്റെ ആഹ്വാനപ്രകാരം നടന്ന ദ്വിദിന പണിമുടക്കിന്റെ ഭാഗമായി തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിച്ചു. പണിമുടക്കിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ (കേരള സർക്കിൾ) എസ്.ബി.ഐ ലോക്കൽ ഹെഡ് ഓഫീസിന് മുന്നിൽ സൈലന്റ് സിറ്റ് ഇൻ ഡെമോൺട്രേഷൻ അഥവാ മൗന ധർണയാണ് നടത്തിയത്.
ഈ മാസം 25, 26 തീയതികളിൽ നടന്ന പണിമുടക്കിന്റെ ഭാഗമായാണ് യൂണിയൻ ഈ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ബാങ്ക് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സമരത്തിന്റെ ഭാഗമായാണ് ഈ മൗന ധർണ നടന്നത്.
സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ (കേരള സർക്കിൾ) ജനറൽ സെക്രട്ടറിയും എ.ഐ.എസ്.ബി.ഐ.എസ്.എഫ് ദേശീയ സീനിയർ വൈസ് പ്രസിഡന്റുമായ അഖിൽ.എസ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.ബി.എസ്.യു (കേരള സർക്കിൾ) സംസ്ഥാന പ്രസിഡന്റ് രജത്.എച്ച്.സി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സമരത്തിൽ പങ്കെടുത്തു.
Photo and News Source: Kerala Kaumudi










