കൈനടി പള്ളിത്താനത്ത് ലൂക്കാച്ചന്റെ മകൻ സുബാഷ് പള്ളിത്താനം (70) അന്തരിച്ചു. കുട്ടനാട്ടിലെ കായൽ കൃഷിയുടെ ഉപജ്ഞാതാവും ശ്രീമൂലം തിരുനാൾ പ്രജാസഭാംഗവും സാമൂഹ്യപരിഷ്‌കർത്താവുമായിരുന്ന പള്ളിത്താനത്ത് മത്തായിച്ചൻ എക്സ്. എം.എൽ.സിയുടെ പൗത്രനാണ് പരേതൻ. കരുവാറ്റ തയ്യിൽ കുടുംബാംഗമായ പരേതയായ മേരിക്കുട്ടിയാണ് മാതാവ്.

നെടുങ്കുന്നം മണിമലകരോട്ട് കുടുംബാംഗമായ സുജ സുബാഷാണ് ഭാര്യ. ശ്രേയ മെറിൻ (ജർമ്മനി), ആൻ ലെയാ (സ്‌കോട്ട്ലന്റ്) എന്നിവരാണ് മക്കൾ. എബി ടോം തയ്യിൽ തിടനാട് (ജർമ്മനി) മരുമകനാണ്. ബോബി, മേരിമ്മ, സണ്ണിച്ചൻ, ലൗലി, റാണി, റിറ്റി എന്നിവർ സഹോദരങ്ങളാണ്. പരേതരായ ടോമിച്ചൻ, ജിമ്മി, ആന്റോ, ഷാ എന്നിവരും സഹോദരങ്ങളാണ്.

സുബാഷ് പള്ളിത്താനത്തിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് കൈനടി വ്യാകുലമാതാ പള്ളിയിൽ വെച്ച് നടക്കും. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരം അർപ്പിക്കാൻ എത്തിച്ചേരും.

Photo and News Source: Kerala Kaumudi