കര്‍ണാടകയിലെ മുരുഡേശ്വരയിലുണ്ടായ വാഹനാപകടത്തില്‍ നീലേശ്വരം സ്വദേശിയായ യുവാവ് ദാരുണമായി മരിച്ചു. കരുവാച്ചേരി എസ് എസ് കലാമന്ദിരത്തിന് സമീപം താമസിക്കുന്ന വിമുക്തഭടന്‍ സത്യനാഥ്-ഗായത്രി ദമ്പതികളുടെ മകന്‍ സാഗര്‍നാഥ് (44) ആണ് അപകടത്തില്‍ മരിച്ചത്. തീര്‍ഥാടന യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

അപകടത്തില്‍ കാറിലുണ്ടായിരുന്ന നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ ടി വി അവിനാഷ്, ഭാര്യ നീതു, നാല് വയസ്സുള്ള മകള്‍ ആവണി, ഭാര്യാ മാതാവ് ജാനകി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ സാഗര്‍നാഥിന്റെ സുഹൃത്തുക്കളാണ്.

പരിക്കേറ്റവരെ ഉടന്‍ തന്നെ മംഗ്ലൂരുവിലെ ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കിവരികയാണ്. തീര്‍ഥാടന യാത്രയ്ക്കിടെയുണ്ടായ ഈ അപകടം നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Photo and News Source: Siraj Live