മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ സി എസ് (ICS) പ്രോഗ്രാമിന്റെ വിവിധ സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 2, 4, 6, 8, 10, 12 എന്നീ സെമസ്റ്ററുകളിലെ പരീക്ഷാഫലമാണ് മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

വിവിധ മര്‍കസ് സ്ഥാപനങ്ങളില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമികവും സമകാലികവുമായ വിഷയങ്ങളില്‍ അറിവ് പകര്‍ന്നുനല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തതാണ് ഐ സി എസ് പ്രോഗ്രാം. റൈഹാന്‍ വാലി, ഗ്രീന്‍ വാലി, ജാസ്മിന്‍ വാലി, ഐഷോര്‍ അക്കാദമി എന്നീ പഠന കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയില്‍ പങ്കെടുത്തത്.

അണ്ടര്‍ ഗ്രാജ്വേറ്റ്, സീനിയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി ആകെ 357 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 93 ശതമാനം പേരും മികച്ച വിജയം കരസ്ഥമാക്കി. റാങ്ക് നേടിയ വിദ്യാര്‍ഥികളെ മര്‍കസ് അക്കാദമിക് കൗണ്‍സില്‍ പ്രത്യേകം അഭിനന്ദിച്ചു. പരീക്ഷാഫലവും ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും https://ics.markaz.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാര്‍ഥികള്‍ക്ക് പരിശോധിക്കാവുന്നതാണ്.

Photo and News Source: Siraj Live