കായംകുളം കണ്ടല്ലൂർ തെക്കുഭാഗത്ത് അനധികൃതമായി മദ്യവിൽപ്പന നടത്തിവന്ന ഒരാളെ എക്സൈസ് സംഘം പിടികൂടി. കണ്ടല്ലൂർ തെക്കുമുറി പുളിമൂട്ടിൽ കിഴക്കതിൽ രതീഷ് കുമാർ (44) ആണ് എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ വീട്ടിലും പരിസരത്തുമായി അനധികൃതമായി മദ്യം വിൽക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 3.5 ലിറ്റർ മദ്യം ഉദ്യോഗസ്ഥർ കണ്ടെടുത്തു. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും നിയമനടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ ഇ. മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ, സിവിൽ എക്സൈസ് ഓഫിസർമാരായ രാഹുൽ കൃഷ്ണൻ, ഇമ്മാനുവൽ, വനിതാ സിവിൽ എക്സൈസ് ഓഫിസർ വാണി സുരേഷ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
Photo and News Source: Sathyam Online









