തിരുവനന്തപുരം ഇന്ദിരാഭവന് മുന്നില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിനെത്തിയ ബിന്ദു കൃഷ്ണ എം എല്‍ എയും മുതിര്‍ന്ന നേതാവ് ചെറിയാന്‍ ഫിലിപ്പും തമ്മില്‍ അപ്രതീക്ഷിതമായ സംഭവങ്ങള്‍ അരങ്ങേറി. എം എല്‍ എമാരെ സ്വീകരിക്കാനായി ഇന്ദിരാഭവന് മുന്നില്‍ നില്‍ക്കുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്.
യോഗത്തില്‍ പങ്കെടുക്കാനായി എത്തിയ ബിന്ദു കൃഷ്ണ, അവിടെയുണ്ടായിരുന്ന നേതാക്കളെ അഭിവാദ്യം ചെയ്യുന്നതിനിടെ ചെറിയാന്‍ ഫിലിപ്പിന് ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍, ഈ സമയം ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാന്‍ ചെറിയാന്‍ ഫിലിപ്പ് ശ്രമിക്കുകയായിരുന്നു. ഇതില്‍ അസ്വസ്ഥയായ ബിന്ദു കൃഷ്ണ ഉടന്‍ തന്നെ അദ്ദേഹത്തിന്റെ കൈ തട്ടിമാറ്റുകയും അവിടെ നിന്ന് മാറി നടക്കുകയുമായിരുന്നു.
ഈ സംഭവത്തിന് ശേഷം സ്ഥലത്തുണ്ടായിരുന്ന പാലോട് രവി അടക്കമുള്ള മറ്റ് നേതാക്കള്‍ക്ക് കൈ കൊടുത്ത ശേഷമാണ് ബിന്ദു കൃഷ്ണ യോഗത്തിലേക്ക് കടന്നുപോയത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ യോഗം നടക്കുന്നതിനിടെ നടന്ന ഈ സംഭവം അവിടെയുണ്ടായിരുന്നവര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറി.
Photo and News Source: Siraj Live










