ടിവിഎസ് ഐക്യൂബ് ഇലക്‌ട്രിക് സ്‌കൂട്ടർ ഇരുചക്ര വാഹന മേഖലയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഓല, ബജാജ്, ഏഥർ തുടങ്ങിയ ബ്രാൻഡുകളെ പിന്നിലാക്കി മുന്നേറുന്ന ടിവിഎസ്, ഐക്യൂബിലൂടെ മാർക്കറ്റ് ലീഡറായും മാറിയിട്ടുണ്ട്. ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ മികച്ചതെന്ന പേരിൽ ആളുകൾ ഇതിനെ തെരഞ്ഞെടുക്കുന്നു. 145 കിലോമീറ്റർ റേഞ്ചും 78 കിലോമീറ്റർ സ്പീഡും ഉള്ള S വേരിയന്റ് മിഡ്-സ്പെക്ക് മോഡലായി വിപണനത്തിന് എത്തിയിരുന്നു. ഏകദേശം 1.
32 ലക്ഷം രൂപ വിലയുള്ള ഈ മോഡൽ, 3. 5 കിലോവാട്ട് ബാറ്ററിയുമായി ലഭ്യമായിരുന്നു. എന്നാൽ, ടിവിഎസ് ഇപ്പോൾ ഐക്യൂബ് S വേരിയന്റിനെ നിർത്തലാക്കിയിരിക്കുകയാണ്. കാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സ്റ്റാൻഡേർഡ്, ST വേരിയന്റുകൾ മത്സരാധിഷ്ഠിത വിലയിലാണ് വിപണനത്തിന് ലഭ്യമായത്. ഇതോടെ, S വേരിയന്റിന് പകരമായി മറ്റ് മോഡലുകൾക്ക് മുൻഗണന ലഭിക്കും.
Photo and News Source: DriveSpark










