ചൈനയിൽ 2022-ൽ സംഭവിച്ച വിമാനാപകടത്തിൽ 132 പേർ മരണമടഞ്ഞത് മനഃപൂർവ്വം വരുത്തിയതാണെന്ന സൂചനയാണ് പുതിയ റിപ്പോർട്ടുകൾ. വിമാനം തകർന്നതിന് തൊട്ടുമുൻപ് എൻജിനിലേക്കുള്ള ഇന്ധനപ്രവാഹം സ്വിച്ച് ഓഫ് ചെയ്തതായി അമേരിക്കൻ അന്വേഷണ ഏജൻസിയായ എൻ.ടി.എസ്.ബി കണ്ടെത്തി.

2022 മാർച്ചിൽ ചൈന ഈസ്റ്റേൺ എയർലൈൻസിന്റെ MU5735 എന്ന ബോയിംഗ് 737-800 വിമാനം ഗുവാങ്‌സി മേഖലയിലെ മലനിരകളിൽ തകർന്നുവീണു. 29,000 അടി ഉയരത്തിൽ പറന്നുവന്ന വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചു. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിശകലനം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചു.

രണ്ട് എൻജിനുകളിലെയും ഇന്ധന സ്വിച്ചുകൾ ഒരേസമയം ‘റൺ’ പൊസിഷനിൽ നിന്ന് ‘കട്ട് ഓഫ്’ പൊസിഷനിലേക്ക് മാറ്റിയിരുന്നു. ബോയിംഗ് വിമാനങ്ങളിൽ ഈ സ്വിച്ചുകൾ അബദ്ധത്തിൽ മാറാൻ സാധ്യതയില്ലെന്നും, പൈലറ്റ് സ്വയം മാറ്റിയതായിരിക്കണമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ധനം തടഞ്ഞതിന് ശേഷം എൻജിനുകൾ വീണ്ടും പ്രവർത്തിപ്പിക്കാൻ യാതൊരു ശ്രമവും നടന്നില്ല. കോക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ നിന്നുള്ള ശബ്ദരേഖകൾ വിമാനം മനഃപൂർവ്വം അപകടത്തിൽപ്പെടുത്തിയതാണെന്ന സംശയം ബലപ്പെടുത്തുന്നു.

Photo and News Source: Malayalam Express