പത്തനംതിട്ടയിലെ ഏനാത്തിൽ വച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ സിനിമാ, സീരിയൽ താരം സന്തോഷ് നായർ അന്തരിച്ചു. പരിക്കേറ്റു ചികിത്സയിലിരിക്കെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചു. സന്തോഷ് നായർ സഞ്ചരിച്ചിരുന്ന കാറിന് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അദ്ദേഹത്തിന്റെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റിരുന്നു.
വൈവിധ്യമാർന്ന വേഷങ്ങളിലൂടെ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച സന്തോഷ് നായർ 1982-ൽ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്നിരുന്നു. ‘മോഹിനിയാട്ടം’ ആയിരുന്നു അവസാനമായി അഭിനയിച്ച ചിത്രം. നായകൻ, വിലൻ, സഹനടൻ, ഹാസ്യനടൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം.
നാടകത്തിലും സിനിമയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സന്തോഷ് നായരുടെ മരണം കലാലോകത്തിന് നഷ്ടമാണ്.
Photo and News Source: Siraj Live










