പാലക്കാട് മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎല്എ രമേഷ് പിഷാരടി സിനിമാ-സ്റ്റേജ് ജീവിതം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഇനിയുള്ള അഞ്ചുവർഷം പാലക്കാടിന്റെ വികസനത്തിനായി മാത്രം ശ്രദ്ധിക്കുമെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. വരുമാന കുറവിനെ തുടർന്ന് ലളിതജീവിതം നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 13,147 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ ജയം. തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രനായിരുന്നു ആദ്യ ലീഡ്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി എൻ. എം. ആർ. റസാഖും ശക്തമായ മത്സരം നടത്തി.

പാലക്കാട് ബിജെപിക്ക് വിജയിക്കുമെന്ന് പ്രതീക്ഷിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു.

Photo and News Source: Siraj Live