തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ നിന്നും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി 85,327 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം നേടി. അര ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷം കടന്ന 9 പേരിൽ ലീഗ് സ്ഥാനാർഥികളാണ് മൂന്നുപേരും ഉൾപ്പെടെ ആറുപേരുമുണ്ട്. പിഎംഎ സമീർ (63,387), പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ (62,638) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കോൺഗ്രസിൽ നിന്നും മൂന്ന് പേർക്കും അര ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷം.
എം റഹ്മത്തുല്ല (57,887), ടിപി അഷ്റഫ് അലി (56,017), ആര്യാടൻ ഷൗക്കത്ത് (54,851) എന്നിവരാണ് അവർ. മട്ടന്നൂരിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെകെ ശൈലജ നേടിയ 60,963 വോട്ടിന്റെ റെക്കോർഡ് ഈ തവണ കുഞ്ഞാലിക്കുട്ടിയും സമീറും മറികടന്നു. കുഞ്ഞാലിക്കുട്ടി നേടിയത് 1,30,666 വോട്ടാണ്. അടുത്ത എതിരാളി കെടി മുജീബ് റഹ്മാന് 45,934 വോട്ടുകളേ ലഭിച്ചുള്ളൂ.
Photo and News Source: Samakalika Malayalam









