നടൻ സന്തോഷ് കെ. നായരുടെ അകാല മരണത്തെ തുടർന്ന് പ്രമുഖ നടന്മാരായ മോഹൻലാലും സുരേഷ് ഗോപിയും ആദരാഞ്ജലികൾ അർപ്പിച്ചു. കോളേജ് കാലം മുതൽ സുഹൃത്തും സഹോദരനുമായിരുന്ന സന്തോഷിനെക്കുറിച്ച് മോഹൻലാൽ ഓർത്തെടുത്തു. 'ജീവിതയാത്രയിൽ എപ്പോഴും കൂടെയുണ്ടായിരുന്ന സഹോദരതുല്യനായിരുന്നു സന്തോഷ്' എന്നദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി ഫെയ്‌സ്ബുക്കിൽ കുറിച്ചത്, 'പ്രിയപ്പെട്ടവന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത വാക്കുകൾക്കപ്പുറമാണ്' എന്നാണ്. അടൂർ എം. സി. റോഡിൽ ട്രക്കും ഇന്നോവയും കൂട്ടിയിടിച്ച അപകടത്തിൽ സന്തോഷ് മരിച്ചു.
ഭാര്യയ്ക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരത്തുനിന്ന് കോട്ടയം പോവുകയായിരുന്നു സന്തോഷും ഭാര്യയും. സന്തോഷാണ് വാഹനം ഓടിച്ചത്. കാർ എതിരെവന്ന ട്രക്കുമായി കൂട്ടിയിടിച്ചു.
Photo and News Source: Mathrubhumi









