കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ നാലാം വിജയസ്വപ്നം തകർന്നു. ബിജെപി ചരിത്രപരമായ വിജയമാണ് നേടിയത്. 207 സീറ്റുകളിൽ ബിജെപി വിജയിച്ചു. തൃണമൂല് കോൺഗ്രസിന്റെ 79 സീറ്റുകൾ മാത്രമാണുണ്ടായത്. ഭവാനിപൂരിൽ മമതയ്ക്കെതിരെ സുവേന്ദു അധികാരി വിജയിച്ചു. 15,105 വോട്ടിനാണ് മമത പരാജയപ്പെട്ടത്. കഴിഞ്ഞ തവണ അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ച മമതയ്ക്ക് ഈ തവണ പരാജയമാണ്.

15 വർഷം നീണ്ടു നിന്ന തൃണമൂല് ഭരണത്തിന് അന്ത്യം കുറിച്ചു. ബിജെപിയുടെ വിജയത്തിനു പിന്നിൽ ഹിന്ദു വോട്ടുകളുടെ ഏകീകരണമാണെന്ന് സുവേന്ദു അധികാരി വ്യക്തമാക്കി. മുസ്ലിം വോട്ടുകളിൽ വിള്ളൽ ഉണ്ടായതായും അദ്ദേഹം സൂചിപ്പിച്ചു.

Photo and News Source: Samakalika Malayalam