ജിദ്ദ: പ്രവാസികളുടെ ക്ഷേമത്തിനും കുടുംബ സുരക്ഷയ്ക്കുമായി വിവിധ സാമൂഹിക ക്ഷേമ പദ്ധതികളിൽ പ്രവാസികളെ ഉൾപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ജിദ്ദ കെ എം സി സി തീരുമാനിച്ചു. കഴിഞ്ഞ പതിനാറു വർഷമായി വിജയകരമായി നടന്നുവരുന്ന കുടുംബസുരക്ഷാ പദ്ധതിയുടെ കോർഡിനേറ്റർമാർക്കുള്ള അനുമോദന പരിപാടിയിലാണ് ഈ തീരുമാനം എടുത്തത്. സൗദി നാഷണൽ കെ എം സി സി സാമൂഹിക സുരക്ഷാ പദ്ധതിയിൽ അംഗങ്ങളെ ചേർക്കുന്നതിൽ നേതൃത്വം വഹിച്ച കോർഡിനേറ്റർമാർക്ക് അംഗീകാര പത്രങ്ങൾ വിതരണം ചെയ്തു.

സർക്കാർ പദ്ധതികളിൽ പ്രവാസികളെ ഉൾപ്പെടുത്തുന്നതിനായി കൂടുതൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് നേതൃത്വം അറിയിച്ചു. വേൾഡ് കെ എം സി സി പ്രസിഡന്റ് കെ പി മുഹമ്മദ് കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. സി. കെ. റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. നാസർ വെളിയംകോട് മുഖ്യ പ്രഭാഷണം നടത്തി. ഇസ്മായിൽ മുണ്ടക്കുളം, എ. കെ. ബാവ എന്നിവർ പദ്ധതി വിശദീകരിച്ചു. വിവിധ നേതാക്കൾ സംബന്ധിച്ചു.

ഇസ്‌ഹാഖ് പൂണ്ടോളി സ്വാഗതവും ഹസ്സൻ ബത്തേരി നന്ദിയും രേഖപ്പെടുത്തി.

Photo and News Source: Sathyam Online