തിരുവനന്തപുരം: പിണറായി വിജയൻ നിയമസഭയിൽ പ്രതിപക്ഷ നേതാവാകില്ലെന്ന സിപിഎം വൃത്തങ്ങളുടെ പ്രസ്താവനയോടെ ആരാകും പ്രതിപക്ഷ നേതാവ് എന്ന ചർച്ച സജീവമായി. കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകൾ മെയ് 4-ന് അവസാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെ യുഡിഎഫ് സൈബർ ഗ്രൂപ്പുകളിൽ പ്രതിപക്ഷ നേതാവിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമായി.
പ്രതിപക്ഷ നേതാവാകാൻ ഏറ്റവും സാധ്യതയുള്ളത് കേന്ദ്ര കമ്മിറ്റി അംഗം കെഎൻ ബാലഗോപാലിനാണ്. മുഖ്യമന്ത്രിക്കു പുറമെ ഇക്കുറി വിജയിച്ച ഏക കേന്ദ്ര കമ്മിറ്റി അംഗവും ബാലഗോപാലാണ്. യുഡിഎഫ് തരംഗത്തിൽ മറ്റു പ്രമുഖ നേതാക്കൾ അടിപതറുന്ന സാഹചര്യത്തിലാണ് ബാലഗോപാലിലേക്കുള്ള ചർച്ചകൾ നീളുന്നത്.
ബാലഗോപാല് ഏതെങ്കിലും തരത്തിൽ അസൗകര്യം പ്രകടിപ്പിച്ചാൽ പിന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സജി ചെറിയാനും പിഎ മുഹമ്മദ് റിയാസും പരിഗണിക്കപ്പെടും. ഇതിൽ സജി ചെറിയാനാണ് പാർട്ടിയിൽ സീനിയർ സ്ഥാനത്തുള്ളത്.
Photo and News Source: Samakalika Malayalam









