ഫുജൈറ: യു.എ.ഇ.യിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടു. വ്യോമാക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റു. സാരമായ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു.
ഫുജൈറയിലെ ഓയിൽ ഇൻഡസ്ട്രീസ് സോണിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് തീപ്പിടുത്തമുണ്ടായി. മറ്റു നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫുജൈറ മീഡിയ ഓഫീസ് ഈ വിവരം സ്ഥിരീകരിച്ചു.
തിങ്കളാഴ്ച യു.എ.ഇ.യിൽ ഇറാൻ വെടിവച്ച നാല് മിസൈലുകളിൽ മൂന്നെണ്ണം തകർത്തു. ഒരെണ്ണം കടലിൽ പതിച്ചതായി അധികൃതർ അറിയിച്ചു. കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Photo and News Source: Mathrubhumi







