കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് നന്ദി പ്രകടിപ്പിച്ചു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വിജയാഘോഷങ്ങളിൽ പങ്കെടുത്ത അദ്ദേഹം സംസാരിച്ചു. വർഷങ്ങളുടെ പരിശ്രമം ഫലം കൊടുത്തതായി അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യമെമ്പാടുമുള്ള ബിജെപി പ്രവർത്തകരുടെ മുഖത്ത് സന്തോഷം നിറഞ്ഞു. എല്ലാവരുടെയും സന്തോഷത്തിൽ പങ്കാളിയാകുന്നു. ഇത് വിശ്വാസത്തിന്റെ ദിവസമാണ്. രാജ്യത്തിന്റെ ജനാധിപത്യത്തിലും പ്രവർത്തന രാഷ്ട്രീയത്തിലും ഉള്ള വിശ്വാസം കൂടുതൽ ശക്തമായി.

ബിജെപിയുടെ നേട്ടം രാജ്യത്തെ ജനങ്ങൾക്ക് ലഭിച്ചൊരു പ്രതിഫലമായി അദ്ദേഹം വിശേഷിപ്പിച്ചു.

Photo and News Source: 24 News