മനാമ: ജനങ്ങളുടെ പ്രതീക്ഷയെ അവഗണിച്ച പിണറായി സർക്കാരിനെ തിരിച്ചടിച്ച യുഡിഎഫിന്റെ വിജയമാണ് കെഎംസിസി ബഹ്റൈൻ അഭിനന്ദിക്കുന്നത്. തുടർഭരണം എന്ന അഹങ്കാരത്തിനെതിരെ ജനങ്ങൾ തന്നെ നൽകിയ തിരിച്ചടിയാണിതെന്ന് കെഎംസിസി വ്യക്തമാക്കി.
യുഡിഎഫ് മുന്നണിയുടെ ഐക്യവും കെട്ടുറപ്പും പ്രതിഫലിച്ച വിജയമാണെന്ന് കെഎംസിസി അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത ഭരണം നടപ്പിലാക്കാൻ യുഡിഎഫ് നേതൃത്വത്തിലുള്ള സർക്കാരിന് കഴിയട്ടെ എന്നും അവർ ആശംസിച്ചു. വിജയത്തിന് നേതൃത്വം നൽകിയ യുഡിഎഫ് നേതാക്കളെയും പ്രവർത്തകരെയും അനുമോദിച്ചു.
ജനാധിപത്യം ഉയർത്തിപ്പിടിക്കുന്ന വിജയത്തിനായി വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നതായി കെഎംസിസി ആക്റ്റിങ്ങ് പ്രസിഡന്റ് റഫീഖ് തോട്ടക്കരയും സെക്രട്ടറി അഷറഫ് കാട്ടിൽ പീടിയയും അറിയിച്ചു. പ്രവാസി സമൂഹത്തിന്റെ വിജയമായാണ് യുഡിഎഫിന്റെ നേട്ടത്തെ അവർ വിശേഷിപ്പിച്ചത്.
Photo and News Source: Mathrubhumi








