തിരുവനന്തപുരം | 2026ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് 140 സീറ്റുകളിൽ 102 നേടി ഭരണം തിരിച്ചുപിടിച്ചു. എല്‍ ഡി എഫ് 35 സീറ്റും എന്‍ഡിഎ മൂന്ന് സീറ്റും നേടി. പത്ത് വർഷത്തെ ഇടവേളയ്ക്കുശേഷം, ഭരണവിരുദ്ധ വികാരത്താൽ സി പി എമ്മിന്റെ പരമ്പരാഗത കോട്ടകളും തകർന്നു. രണ്ടാം പിണറായി സർക്കാറിലെ 12 മന്ത്രിമാരും പരാജയപ്പെട്ടു.
സി പി എമ്മിനെ നയിച്ച എട്ട് മന്ത്രിമാരും, സി പി ഐ, എന്‍സിപി, കേരള കോൺഗ്രസ് ബി, എം, എസ് എന്നീ ഘടകകക്ഷികളുടെ ഓരോ മന്ത്രിമാരും തോറ്റു. മുഖ്യമന്ത്രി പിണറായി വിജയൻ എട്ടാം റൗണ്ടിലാണ് ലീഡ് തിരിച്ചുപിടിച്ചത്. യു ഡി എഫിൽ കോൺഗ്രസ് 61ലും മുസ്‌ലിം ലീഗ് 25ലും വിജയിച്ചു. സി പി എമ്മിന് 26 സീറ്റും സി പി ഐക്ക് 8 സീറ്റും ലഭിച്ചു.
യു ഡി എഫ് പിന്തുണയോടെ മത്സരിച്ച മൂന്ന് സി പി എം വിമതരും വിജയിച്ചു. കേരള കോൺഗ്രസ് മാണി വിഭാഗത്തിന് ഒരിടത്തും വിജയിക്കാനായില്ല. എല്‍ ഡി എഫിന്റെ ഘടകകക്ഷികൾക്ക് കാര്യമായ നേട്ടമുണ്ടായില്ല.
Photo and News Source: Siraj Live








