കോട്ടയം: ഈ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ വിഭാഗത്തിൽ നിന്ന് ഇടതും വലതും മുന്നണികളിലായി 29 പേർ വിജയിച്ചു. സീറോ മലബാർ സഭാംഗങ്ങളായ 15 പേരും ഇതിൽ ഉൾപ്പെടുന്നു. ഇതൊരു അപൂർവ്വ സംഭവമാണ്. കൂടുതലും യു.ഡി.എഫ് ടിക്കറ്റിലാണ് വിജയിച്ചത്. ക്രൈസ്തവ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി പ്രവർത്തിച്ചു. ബി.ജെ.പിയുടെ ക്രിസ്ത്യൻ ഔട്ട്‌റീച്ച് പ്രതീക്ഷകൾക്ക് തിരിച്ചടിയായി. എഫ്.സി.ആർ.എ ഭേദഗതിയും ഉത്തരേന്ത്യയിലെ സംഘപരിവാര സംഘടനകളുടെ ആക്രമണങ്ങളും കേരളത്തിൽ യു.ഡി.എഫിന് അനുകൂല സാഹചര്യം സൃഷ്ടിച്ചു.

ഇനി വരുന്ന ദിവസങ്ങളിൽ എൻ.ഡി.എയ്ക്കുള്ളിൽ പൊട്ടിത്തെറിക്ക് കാരണമാകും. എഫ്.സി.ആർ.എ ഭേദഗതിയെ ചോദ്യം ചെയ്ത സഭാ നേതാക്കളെയും ദീപിക പോലുള്ള സഭാ പത്രങ്ങളെയും ബി.ജെ.പി നേതാക്കൾ പി.സി. ജോർജും മകൻ ഷോൺ ജോർജും വിമർശിച്ചു. പരസ്യമായി സഭാ നേതാക്കളെ അധിക്ഷേപിച്ചതോടെ ക്രൈസ്തവരിൽ ബി.ജെ.പിക്കെതിരെ വികാരം രൂക്ഷമായി.

തെരഞ്ഞെടുപ്പിൽ വിജയിച്ച സിറോ മലബാർ സഭാംഗങ്ങളിൽ സണ്ണി ജോസഫ് (യു.ഡി.എഫ്, പേരാവൂർ), സജീവ് ജോസഫ് (യു.ഡി.എഫ്, ഇരിക്കൂർ), രാജൻ പല്ലൻ (യു.ഡി.എഫ്, തൃശൂർ), സനീഷ് കുമാർ ജോസഫ് (യു.ഡി.എഫ്, ചാലക്കുടി), തോമസ് ഉണ്ണിയാടൻ (യു.ഡി.എഫ്, ഇരിഞ്ഞാലക്കുട), സേവിയർ ചിറ്റിലപ്പള്ളി (എൽ.ഡി.എഫ്, വടക്കഞ്ചേരി), റോജി എം. ജോൺ (യു.ഡി.എഫ്, അങ്കമാലി), മനോജ് മൂത്തേടം (യു.ഡി.എഫ്, പെരുമ്പാവൂർ) എന്നിവരും ഉൾപ്പെടുന്നു.

Photo and News Source: Sathyam Online