കൊല്ലം ജില്ലയിൽ എൽഡിഎഫ് സാരമായ തിരിച്ചടി നേരിട്ടു. 2021-ൽ ഒമ്പത് സീറ്റുകളിൽ വിജയിച്ച എൽഡിഎഫ്, ഇത്തവണ രണ്ട് സീറ്റിലേക്ക് ചുരുങ്ങി. ബിജെപി സിറ്റിംഗ് സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു. യുഡിഎഫ് കൊടുങ്കാറ്റിൽ എൽഡിഎഫിന്റെ രണ്ട് മന്ത്രിമാരും പരാജയപ്പെട്ടു. ജില്ലയിൽ എൽഡിഎഫിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്ര വലിയ തോൽവി. പുനലൂരിലും കൊട്ടാരക്കരയിലും മാത്രമാണ് എൽഡിഎഫ് വിജയിച്ചത്. പുനലൂരിൽ സി. പി. ഐ. യുടെ അജയപ്രസാദ് 21,529 വോട്ടുകൾക്ക് വിജയിച്ചു.

കൊട്ടാരക്കരയിൽ മുന്‍ മന്ത്രി ബാലഗോപാല് 1,072 വോട്ടുകൾക്ക് വിജയിച്ചു. ആർഎസ്പി മൂന്ന് മണ്ഡലങ്ങളിൽ വിജയിച്ചു. ഇരവിപുരം, ചവറ, കുന്നത്തൂർ എന്നിവിടങ്ങളിൽ ആർഎസ്പി വിജയിച്ചു. 25 വർഷമായി കുന്നത്തൂർ എംഎൽഎയായിരുന്ന കോവൂർ കുഞ്ഞുമോൻ 25,314 വോട്ടുകൾക്ക് പരാജയപ്പെട്ടു. ചാത്തന്നൂരിൽ ബിജെപി സ്ഥാനാർത്ഥി ഗോപകുമാർ 4,402 വോട്ടുകൾക്ക് വിജയിച്ചു. മന്ത്രി ജെ. ചിഞ്ചുറാണി ചടയമംഗലത്തും, മന്ത്രി കെ. ബി. ഗണേഷ്കുമാർ പത്തനാപുരത്തും പരാജയപ്പെട്ടു. ബിന്ദുകൃഷ്ണ 16,830 വോട്ടുകൾക്ക് വിജയിച്ചു. കരുനാഗപ്പള്ളിയിൽ യുഡിഎഫിന്റെ ആർ.

മഹേഷ് 26,618 വോട്ടുകൾക്ക് വിജയിച്ചു. കുണ്ടറയിൽ പി. സി. വിഷ്ണുനാഥ് 32,564 വോട്ടുകൾക്ക് ലീഡ് നേടി.

Photo and News Source: Siraj Live